18 December Thursday

പരിസ്ഥിതി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
പുനലൂർ
എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ്‌ പരിസരത്ത് വൃക്ഷത്തൈ നട്ടു. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ആരോമൽ, പ്രസിഡന്റ് സിയാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നിർമൽ, മുനീഫ്, പ്രവീൺ, മുൻസിപ്പൽ സ്ഥിരം സമിതി ചെയർമാൻ ബിനോയി രാജൻ, കൗൺസിലർ സതേഷ് എന്നിവർ പങ്കെടുത്തു. 
കേരള ഫോക്കസ് പബ്ലിക് ലൈബ്രറി പരിസ്ഥിതി ദിനാചരണം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് കെ ടി തോമസ് വൃക്ഷത്തൈ നട്ട്‌  ഉദ്‌ഘാടനംചെയ്തു. ബാലകലാഭവൻ പ്രിൻസിപ്പല്‍ എസ് ആർ ത്യാഗരാജൻ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി വി വിഷ്ണുദേവ്, മാധ്യമപ്രവർത്തകൻ വി ആർ പ്രതാപൻ, ബാലവേദി പ്രസിഡന്റ്‌ ശ്രീഹരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top