25 April Thursday
സംസ്ഥാന ബജറ്റ്‌

പുനലൂരിന് മെച്ചപ്പെട്ട പരിഗണന: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
പുനലൂർ
സംസ്ഥാന ബജറ്റിൽ പുനലൂർ മണ്ഡലത്തിന്‌ മെച്ചപ്പെട്ട പരിഗണന നൽകിയതിൽ സംസ്ഥാന സർക്കാരിനെയും ധനമന്ത്രി കെ എൻ ബാലഗോപാലിനെയും എൽഡിഎഫ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും പി എസ് സുപാൽ എംഎൽഎയും നൽകിയ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതെല്ലാം പരിഗണിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ അനുഭാവപൂർണമായ നിലപാടിന്റെ ഉദാഹരണമാണ്‌. പുനലൂർ മുനിസിപ്പാലിറ്റിയുടെ സമ്പൂർണ കുടിവെള്ള പദ്ധതി ദീർഘനാളായുള്ള ആവശ്യമാണ്. പുനലൂർ ബൈപാസിനുള്ള തുകയും വകയിരുത്തി. സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ട്‌ പെറ്റ് ഫുഡ് ഫാക്ടറിയിൽ ഒന്ന്‌ പുനലൂരിലാണ്. കിഴക്കൻ മേഖലയുടെ ടൂറിസം വികസനത്തിനുള്ള പ്രത്യേക പരിഗണന സർക്കാരിന്റെ കാഴ്ചപ്പാടാണ് തെളിയിക്കുന്നത്. കൂടാതെ തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതിയും ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണെന്ന് കൺവീനർ എസ് ജയമോഹൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top