16 September Tuesday

അരീക്കൽ സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

അരീക്കൽ ശ്രീവിദ്യാധിരാജ മോഡൽ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം തേവലപ്പുറം 
ലോക്കൽ സെക്രട്ടറി എ അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ
കോട്ടാത്തല അരീക്കൽ ശ്രീവിദ്യാധിരാജ മോഡൽ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കമായി. സിപിഐ എം തേവലപ്പുറം ലോക്കൽ സെക്രട്ടറി എ അഭിലാഷ് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക എസ് ടി ലതികകുമാരി അധ്യക്ഷയായി. ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ സെക്രട്ടറി ആർ പ്രശാന്ത്, ബ്രാഞ്ച് സെക്രട്ടറിമാരായ അജയകുമാർ, തിലകരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സുജിത്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഡി സുനിത നായർ എന്നിവർ സംസാരിച്ചു. കോട്ടാത്തല ഷാജിനിവാസിൽ ഷാജിയാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top