കുന്നിക്കോട്
തെരുവുവിളക്കിനായി എൽഇഡി ബൾബ് വാങ്ങിയതിൽ വിളക്കുടി പഞ്ചായത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. വിപണിയിൽ 130 രൂപ വിലയുള്ള ബൾബ് വാങ്ങിയത് 310 രൂപയ്‌ക്കാണ്.
പഞ്ചായത്തിലെ 20 വാർഡിലെ തെരുവുവിളക്കിനാണ് ബൾബ് വാങ്ങിയത്. ഇതിലൂടെ ലക്ഷങ്ങളാണ് ഇടനിലക്കാർ അടിച്ചുമാറ്റിയത്. എൽഡിഎഫ് അംഗങ്ങൾ ആക്ഷേപം ഉയർത്തിയതോടെ പണം കൊടുത്തിട്ടില്ലെന്നു പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കളംവിട്ടു. വെള്ളിയാഴ്ച പഴയ കൃഷിഭവൻ കെട്ടിടം പൊളിച്ചുമാറ്റുന്നതിലെ ലേലത്തിലും കൃത്രിമം നടന്നു. ആൾമാറാട്ടം നടത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കരാർ എടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവാദമായതോടെ ലേലം നിർത്തി. തീയതി മാറ്റിയതോടെയാണ് പ്രശ്‌നം തൽക്കാലികമായി പരിഹരിച്ചത്. ഇതിനിടെയാണ് തെരുവുവിളക്കു വിലയിലെ തട്ടിപ്പ് പുറത്തായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..