19 April Friday
ഗ്രീൻ പ്രോട്ടോകോൾ ഓഫീസ്

100 ഓഫീസ് ഏറ്റെടുത്ത് എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
കൊല്ലം
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശുചീകരണം, വ്യക്ഷത്തൈ നടീൽ എന്നിവയ്ക്കൊപ്പം ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ എൻജിഒ യൂണിയൻ. ആദ്യപടിയായി ജില്ലയിലെ 100ഓഫീസിൽ ഹരിതചട്ടം പാലിക്കും. സ്ഥാപനങ്ങളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, മാലിന്യത്തിന്റെ ഉൽപ്പാദനം ഇല്ലാതാക്കുക, രൂപപ്പെടുന്ന മാലിന്യങ്ങളെ തരം തിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പ്രവർത്തനമാണ് ഗ്രീൻ പ്രോട്ടോകോൾ. 
ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേക ബിന്നുകളിൽ ശേഖരിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്ഥാപനങ്ങളിൽ യൂണിയന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഓഫീസുകളിൽ സൗകര്യം ഒരുക്കുന്നതിനോടൊപ്പം അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ സേനയെ ചുമതലപ്പെടുത്തും. പൊതുജനങ്ങൾക്ക് ഇരിയ്ക്കാൻ ആവശ്യമായ കസേരകൾ, കുടിവെള്ളം എന്നിവ ഉറപ്പാക്കും. ഓഫീസുകൾ ഹരിതചട്ടം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി വളന്റിയർമാരുടെ സേവനം ലഭ്യമാക്കും. എൻജിഒ യൂണിയൻ  ഹരിതചട്ടം നടപ്പാക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കൾ പകൽ 1.15ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top