28 March Thursday

കൊല്ലത്ത്‌ യുവാവിനെ അമ്മാവൻ ഉലക്കകൊണ്ട്‌ 
അടിച്ച് കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
അഞ്ചാലുംമൂട് > തൃക്കരുവയിൽ യുവാവിനെ അമ്മാവൻ ഉലക്കകൊണ്ട്‌ അടിച്ച് കൊലപ്പെടുത്തി. നടുവിലച്ചേരി വയലിക്കടയ്‌ക്കു സമീപം കൊട്ടാരത്തിൻ കീഴിൽ വീട്ടിൽ വാടകയ്‌ക്കു താമസിക്കുന്ന ബിനു (38)വിനെയാണ്‌ കൊലപ്പെടുത്തിയത്‌. സംഭവത്തിൽ അമ്മാവൻ വിജയകുമാറിനെ പൊലീസ് അറസ്റ്റ്‌ചെയ്‌തു. 
ശനി രാത്രി ഒമ്പതിനാണ്‌ സംഭവം.
 
അമ്മയുടെ മൂത്തസഹോദരിയെ ബിനു മദ്യലഹരിയിൽ കഴുത്തിന് കുത്തിപ്പിടിക്കുന്നതു കണ്ട വിജയകുമാർ ഉലക്കയെടുത്ത് അടിക്കുകയായിരുന്നു. അഞ്ചാലുംമൂട്ടിൽനിന്ന് പൊലീസെത്തി ബിനുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയ ബിനു അമ്മയുടെ സഹോദരിക്കും സഹോദരനുമൊപ്പം കഴിയുകയായിരുന്നു. മൂന്നുപേരും അവിവാഹിതരാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top