17 September Wednesday

നെടുമ്പാറ സ്കൂളിലേക്ക് ഡിവൈഎഫ്ഐ സീലിങ്‌ ഫാനുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സീലിംഗ് ഫാനുകൾ കൈമാറുന്നു

പുനലൂർ

ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നെടുമ്പാറ ടിസിഎൻഎം ഗവ. ഹയർസെക്കൻഡറി സ്കൂളിന് 10 സീലിങ്‌ ഫാൻ നൽകി. സംസ്ഥാന പ്രസിഡന്റ് വി വസീഫ് സ്കൂൾ പ്രധാനാധ്യാപിക ദീപയ്ക്ക്‌ഫാനുകൾ കൈമാറി വിതരണം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി.  സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, ട്രഷറർ എസ് ഷബീർ, എം എസ് ശബരിനാഥ്, രാജു, ഷൈജു, രാജേഷ്, അഭിലാഷ്, സ്കൂൾ പിടിഎ പ്രസിഡന്റ് രാജീവ്, അധ്യാപിക സുനിത, ബിൻസ്മോൻ എന്നിവർ പങ്കെടുത്തു. പുനലൂർ ബ്ലോക്ക് സെക്രട്ടറി എസ് ശ്യാം സ്വാഗതവും, പ്രസിഡന്റ് ഷ്യാഗിൻ കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന ജാഥയ്ക്ക് ലഭിച്ച പഠനോപകരണങ്ങൾ നേരത്തെ വിതരണം ചെയ്യാൻ നെടുമ്പാറ സ്കൂളിൽ എത്തിയപ്പോൾ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഇടപെട്ട്  സീലിങ്‌ ഫാൻ എത്തിച്ചു നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top