19 April Friday

ബസിൽ കടത്തിയ 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കൊല്ലം

തമിഴ്നാട്ടിൽനിന്ന് കൊല്ലത്തേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി രാജേഷ് കുമാർ (32) ആണ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്.  പുനലൂരിൽ കാത്തുനിൽക്കുന്ന ഒരാൾക്ക് കൊടുക്കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ മൊഴി നൽകിയെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്  കൂടുതൽ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി റോബർട്ട് അറിയിച്ചു.  എക്സൈസ് ഇൻസ്പെക്ടർ പി സി ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജി  അഭിലാഷ്, എം എച്ച് നിഖിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top