02 May Thursday

പ്രവാസിസംഘം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കേരള പ്രവാസിസംഘം ഏരിയ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ

കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി ഓഫീസ് കടയ്ക്കലിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് വികാസ് അധ്യക്ഷനായി. എ കമറുദീൻ സ്വാഗതം പറഞ്ഞു. പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമനും, ക്ഷേമനിധി കാർഡ് വിതരണം പ്രവാസിസംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്നും ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകരെ സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള ആദരിച്ചു.  സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം മനോജ്‌കുമാർ, എം എസ് മുരളി, കെ മധു, സി അമൃത, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ എം ശശിധരൻ, കരകുളം ബാബു, വി സുബ്ബലാൽ,  കെ സുകുമാരപിള്ള,  എ എ ജലീൽ, ജബ്ബാർ തേക്കിൽ, സിയാദ് കിഴക്കുംഭാഗം, ടി അനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top