17 April Wednesday
മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസവുമായി മത്സ്യഫെഡ്

ഡീസലിന്‌ സബ്‌സിഡി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

മത്സ്യഫെഡിന്റെ ബങ്കിൽനിന്ന്‌ നൂറ്‌ ലിറ്ററിൽ കൂടുതൽ ഡീസൽ നിറയ്‌ക്കുന്ന യാനങ്ങൾക്ക്‌ ലിറ്ററിന്‌ ഒരുരൂപ വിലകുറച്ച്‌ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മത്സ്യഫെഡ്‌ ചെയർമാൻ ടി മനോഹരൻ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖിക
കൊല്ലം  
ഇന്ധനവില വർധനയിൽ നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസവുമായി മത്സ്യഫെഡ്‌. മത്സ്യഫെഡിന്റെ ഡീസൽ ബങ്കിൽനിന്ന് 100 ലിറ്ററിലധികം ഡീസൽ നിറയ്ക്കുന്ന യാനങ്ങൾക്ക് ലിറ്ററിന് ഒരു രൂപ ഇളവ്‌ നൽകുന്ന പദ്ധതിയാണ്‌ മത്സ്യമേഖലയ്ക്ക്‌ ആശ്വാസമാകുന്നത്‌. സംസ്ഥാനത്ത്‌ പ്രതിമാസം ശരാശരി ഏഴു ലക്ഷം ലിറ്റർ ഡീസൽ  മത്സ്യഫെഡ്  ബങ്കുകൾ വഴി മത്സ്യത്തൊഴിലാളികൾക്ക്‌ വിതരണം ചെയ്യുന്നുണ്ട്. 
പദ്ധതി നടപ്പാകുന്നതോടെ പ്രതിമാസം ഏഴുലക്ഷം രൂപ മത്സ്യഫെഡിന്റെ സഹായമായി തൊഴിലാളികൾക്ക് ലഭിക്കും. സംസ്ഥാനത്ത്‌ മത്സ്യഫെഡിന്‌ 10 ബങ്കുണ്ട്‌. കൊല്ലത്ത്‌ മൂന്നും എറണാകുളത്ത്‌ രണ്ടും തൃശൂർ, പൊന്നാനി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോന്ന്‌ വീതവും. കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ബങ്കുകളിൽ നിന്ന്‌ മാസം ശരാശരി നാലു മുതൽ നാലരലക്ഷം ലിറ്റർ  ഡീസലാണ്‌ വിതരണംചെയ്യുന്നത്‌. വലിയ ബോട്ടുകൾ 1500 മുതൽ 3000 ലിറ്റർ വരെയും ഇൻബോർഡ്‌ വള്ളങ്ങൾ 250 മുതൽ 300ലിറ്റർ വരെയുമാണ്‌ അടിക്കുക.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശക്തികുളങ്ങര മത്സ്യഫെഡ് ഡീസൽ ബങ്ക് ഗ്രൗണ്ടിൽ ചെയർമാൻ  ടി  മനോഹരൻ നിർവഹിച്ചു.  
സുജിത് വിജയൻപിള്ള എംഎൽഎ  അധ്യക്ഷനായി. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ  ജി രാജദാസ്, സബീന സ്റ്റാൻലി,  മത്സ്യഫെഡ്‌ ജില്ലാ മാനേജർ എം നൗഷാദ്,  കൗൺസിലർ രാജു നീലകണ്ഠൻ,  ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടർ  കെ സുഹൈർ, എ അനിരുദ്ധൻ,  എച്ച്‌ ബേസിൽലാൽ,  ചാർളി ജോസഫ്, പീറ്റർ മത്യാസ്,  തോംസൺ ഗിൽബർട്ട്,  അൽഫോൺസ് ഫിലിപ്,  ആന്റണി ഏണസ്റ്റ്,  ഐഒസി അസിസ്റ്റന്റ്‌ മാനേജർ രോഹിത് പോൾ എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top