17 September Wednesday

ദേശീയപാത വികസനം: ഏറ്റെടുത്ത ഭൂമി അധികൃതർക്കു കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

ചാത്തന്നൂർ ശീമാട്ടി ജങ്‌ഷനുസമീപം ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ദേശീയപാത ലെയ്‌സൺ ഓഫീസർ എം കെ റഹ്മാൻ ഏറ്റുവാങ്ങുന്നു

സ്വന്തം ലേഖകൻ
ചാത്തന്നൂർ 
ദേശീയപാത  വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ മേഖലയിൽ ഏറ്റെടുത്ത ഭൂമി ദേശീയപാത അധികൃതർക്ക്‌ കൈമാറിത്തുടങ്ങി. ശീമാട്ടി  ജങ്‌ഷനു  സമീപത്തെ ഭൂമിയുടെ രേഖകൾ ദേശീയപാത ലെയ്സൺ  ഓഫീസർക്ക് ഭൂമി ഏറ്റെടുക്കൽ ചാത്തന്നൂർ യൂണിറ്റ് അധികൃതർ കൈമാറി. ദേശീയപാത ലെയ്‌സൺ ഓഫീസർ എം കെ റഹ്മാൻ വസ്തുവിന്റെ രേഖകൾ ഏറ്റുവാങ്ങി. അസിസ്റ്റന്റ്‌ ലെയ്‌സൻ ഓഫീസർ രാജശേഖരൻ, ചാത്തന്നൂർ യൂണിറ്റിലെ സ്പെഷ്യൽ തഹസിൽദാർ പി എം ജയപ്രകാശ്, ഡെപ്യൂട്ടി  തഹസിൽദാർ ഉണ്ണിക്കൃഷ്ണൻ, റവന്യൂ ഇൻസ്പെക്ടർ വിഎസ് പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. 
എൽഎ എൻഎച്ച് യൂണിറ്റ് -1 ചാത്തന്നൂർ ഓഫീസിന്റെ പരിധിയിൽ ഇത്തിക്കര പാലം മുതൽ ജില്ലാ അതിർത്തിയായ  കടമ്പാട്ടുകോണംവരെ 11.7 കിലോമീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കുന്നത്. രണ്ടു വശത്തുനിന്നും സ്ഥലം ഏറ്റെടുക്കുന്നത്. 
ചാത്തന്നൂർ ഓഫീസിന്റെ പരിധിയിൽ ഇത്തിക്കര പാലം മുതൽ കടമ്പാട്ടുകോണംവരെ  16ഹെക്ടർ 36 വസ്തുവാണ്  റോഡിനായി ഏറ്റെടുക്കുന്നത്. 1633 പേരിൽനിന്ന്‌ വസ്തു ഏറ്റെടുക്കേണ്ടതുണ്ട്. കൊല്ലം താലൂക്കിൽ മീനാട്, ചിറക്കര, കല്ലുവാതുക്കൽ, പാരിപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഇവ. ഒരുമാസത്തിനുള്ളിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ ധൃതഗതിയിലാണ്‌. 
അവാർഡ് അംഗീകരിച്ച കല്ലുവാതുക്കൽ -9, മീനാട് -36, പാരിപ്പള്ളി -17 എന്ന നിലയിൽ ആകെ 62 പേരിൽനിന്ന്‌  50. 31 ആർസ് വസ്തു ഏറ്റെടുക്കാനുള്ള നടപടിയായി. 26. 26 കോടി രൂപ അനുവദിച്ചു. 
തുക ഉടമസ്ഥരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഈസ്ഥലങ്ങൾ  നാഷണൽ ഹൈവേ അതോറിറ്റിക്ക്  കൈമാറി. കൊല്ലം ബൈപാസ്  മുതൽ കടമ്പാട്ടുകോണം വരെ ഉള്ള ടെൻഡർ ആന്ധ്രപ്രദേശിലെ ശിവാലയ കൺസ്ട്രക്‌ഷൻ ആണ് നൽകിയിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top