കൊട്ടാരക്കര > തൊഴിൽ വൈദഗ്ധ്യമുള്ളവരെ സൃഷ്‌ടിക്കുന്നതിനുള്ള പാഠങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിദ്യാർഥികളുടെ നല്ലഭാവി ലക്ഷ്യമാക്കിയാണ് തൊഴിൽ പരിശീലന പാഠ്യസംവിധാനം പ്ലസ് ടു തലം മുതൽ നടപ്പാക്കുന്നത്. വിദ്യാർഥികൾ ആർജിക്കുന്ന നൈപുണ്യം പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെടുത്തുന്നതിനും പഠനം കൂടുതൽ അർഥപൂർണമാക്കുന്നതിനും വിഎച്ച്എസ്ഇ വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് നടപ്പാക്കുന്ന സ്കിൽ ഷെയർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ ഉണ്ണികൃഷ്ണമേനോൻ, സമഗ്രശിക്ഷാ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ എസ് ശ്രീല, ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ സജീവ് തോമസ്, ഡയറ്റ് പ്രിൻസിപ്പൽ എസ് ഷീജ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജി കെ ഹരികുമാർ, ടി എസ് ബിന്ദു, എസ് സബീന, ആർ പ്രദീപ്, ആർ നിഷ, ബി വേണുഗോപാൽ, പി കെ വിജയകുമാർ, പ്രേംരാജ്, റോഷിൻ എം നായർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..