കടയ്ക്കൽ
കിംസാറ്റ് ആശുപത്രിയിൽ കിടത്തിച്ചികിത്സയും ക്രിട്ടിക്കൽ കെയർ യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. സിടി സ്കാനും ഫിസിയോതെറാപ്പി യൂണിറ്റും ഈയാഴ്ച പ്രവർത്തനം ആരംഭിക്കും. ഡയാലിസിസ്, ബ്ലഡ് ബാങ്ക് മെഷീനുകൾ സ്ഥാപിച്ചു. കാർഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി എന്നിവയ്ക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒക്ടോബർ മധ്യത്തോടെ ലഭ്യമാകും.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇഎൻടി, റെസ്പിറേറ്ററി മെഡിസിൻ, ഡെർമറ്റോളജി (ത്വക്ക് രോഗ ചികിത്സ), നെഫ്രോളജി, ഗൈനക്കോളജി, ന്യൂറോ സർജറി എന്നിവ പരിചയസമ്പന്നരായ ഡോക്ടർമാരാണ് കൈകാര്യം ചെയ്യുന്നത്. സാധാരണക്കാരും ഇടത്തരക്കാരുമായ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് മിതമായ ചാർജ് മാത്രം ഈടാക്കിയാണ് കിംസാറ്റ് പ്രവർത്തിക്കുന്നതെന്ന് ആശുപത്രി ഗവേണിങ് കൗൺസിൽ ചെയർമാൻ എസ് വിക്രമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറി പി അശോകൻ, മെഡിക്കൽ സൂപ്രണ്ട് ഹുസൈൻ, കൗൺസിൽ അംഗങ്ങളായ പി പ്രതാപൻ, ടി എസ് പ്രഫുല്ലഘോഷ്, എ ഷിബു, എൻ ആർ അനി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..