25 April Thursday
മൃഗസ്‌നേഹം വഴിഞ്ഞൊഴുകി

തെരുവുനായ 
വന്ധ്യംകരണം നിലച്ചു

സ്വന്തം ലേഖകൻUpdated: Tuesday Oct 4, 2022

 

കൊല്ലം
തെരുവുനായ ശല്യം രൂക്ഷമായതോടെ ജില്ലാ പഞ്ചായത്തും ജില്ലാ മൃ​ഗസംരക്ഷണവകുപ്പും സംയുക്തമായി പഞ്ചായത്തുകളിൽ ആരംഭിച്ച എബിസി (തെരുവുനായ വന്ധ്യംകരണം) പദ്ധതി രണ്ടാഴ്ചത്തേക്കു നിർത്തി. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന സെന്ററുകളിൽ എസിയടക്കം കേന്ദ്ര മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് മൃ​ഗസംരക്ഷണ ആക്ടിവിസ്റ്റുകൾ കേന്ദ്രമൃഗക്ഷേമ ബോർഡിനടക്കം പരാതി നൽകിയതിനാലാണ് തീരുമാനം. ഇതോടെ പഞ്ചായത്തുകളിലെ തെരുവുനായ വന്ധ്യംകരണം നിലച്ചു.  മൃ​ഗസംരക്ഷണ ആക്ടിവിസ്റ്റുകൾ എബിസി സെന്ററുകളിലെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് കേന്ദ്ര, സംസ്ഥാന മൃ​ഗക്ഷേമബോർഡ് അധ്യക്ഷർക്കും മൃ​ഗസംരക്ഷണമന്ത്രിക്കും കോടതി നിയമിച്ച അമിക്കസ് ക്യൂറിക്കും പരാതി നൽകിയത്. ഇവ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചു. തുടർന്ന്  വെള്ളിയാഴ്ച മൃ​ഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ യോ​ഗം ചേർന്ന് ശനിയാഴ്ച മുതൽ വന്ധ്യംകരണം നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ആഴ്ചതന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  തദ്ദേശഅധ്യക്ഷരുടെയും മറ്റ്‌ ഉദ്യോ​ഗസ്ഥരുടെയും യോ​ഗം ചേർന്ന്  കേന്ദ്ര മാനദണ്ഡപ്രകാരമുള്ള അടിസ്ഥാനസൗകര്യം ഒരുക്കുന്നത് ചർച്ച ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top