20 April Saturday

വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭാസംഗമവും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനം പൊലീസ് ട്രെയിനിങ്‌ കോളേജ് മുൻ പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടി ഉദ്ഘാടനംചെയ്യുന്നു

കുന്നിക്കോട്

കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭാസംഗമവും മുൻ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടി  ഉദ്ഘാടനംചെയ്തു. കെ ഒ രാജുക്കുട്ടി അധ്യക്ഷനായി. വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ പ്രദീപ് നിർവഹിച്ചു. ഐപിഎസ് ലഭിച്ച കെ എൽ ജോൺകുട്ടി, മാർത്തോമാ സഭ എപ്പിസ്‌കോപ്പൽ നോമിനേഷൻ സമിതി അംഗം എബ്രഹാം കരിക്കം, പുനലൂർ സബ് റീജ്യൻ വൈസ് ചെയർമാൻ മാത്യൂ വർഗീസ് എന്നിവരെ സബ് റീജ്യൻ ജനറൽ കൺവീനർ എബ്രഹാം മാത്യൂ ആദരിച്ചു. പി ജോൺ, ജേക്കബ് മാത്യൂ കുരാക്കാരൻ, പി വൈ തോമസ്, സൂസമ്മ ലൂക്കോസ്, ഫിലിപ്പോസ് തോമസ്, സജി യോഹന്നാൻ, എം തോമസ് എന്നിവർ സംസാരിച്ചു. ഗാന്ധിസ്മൃതി സംഗമവും പുരസ്‌കാര വിതരണവുംനടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top