02 July Wednesday

ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് ഡോക്ടർക്കു പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

വിളക്കുടി ക്ഷേത്രം ജങ്ഷനു സമീപമുണ്ടായ അപകടത്തിൽ തകർന്ന കാർ

കുന്നിക്കോട് 
കൊല്ലം–- തിരുമംഗലം ദേശീയപാതയിൽ ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് ഡോക്ടർക്ക് ഗുരുതര പരിക്ക്. പുനലൂർ താലൂക്കാശുപത്രിയിലെ ഇഎൻടി സ്പെഷ്യലിസ്റ്റ് എബി ജോണിനാണ് പരിക്കേറ്റത്. തിങ്കൾ രാവിലെ 8.45ന് വിളക്കുടി ക്ഷേത്രം ജങ്‌ഷനു സമീപത്തായിരുന്നു അപകടം.  പത്തനംതിട്ടയിൽനിന്നു പുനലൂരിലേക്കുവന്ന ബൊലേറോ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടിൽനിന്ന് ടാർ ഉൽപ്പന്നവുമായി എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൊലേറൊ എതിർദിശയിലേക്ക് തിരിഞ്ഞു. പൂർണമായും തകർന്ന വാഹനത്തിൽനിന്ന് നാട്ടുകാരാണ് എബി ജോണിനെ പുറത്തെടുത്ത് പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേശീയപാതയിൽ അരമണിക്കൂർ ​ഗതാ​ഗതതടസ്സം നേരിട്ടു. ആവണീശ്വരത്തുനിന്ന്‌ എത്തിയ അ​ഗ്നിരക്ഷാസേന വാഹനങ്ങൾ റോഡിൽനിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top