25 April Thursday

കോടിയേരിക്ക് അന്ത്യാഞ്ജലി,
നാടെങ്ങും അനുശോചനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കൊല്ലം
സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. വിവിധ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും അനുശോചിച്ചു. വര്‍ഗീയതയ്‌ക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാ സമരത്തിന് നേതൃത്വം നൽകിയ കോടിയേരിയുടെ വേര്‍പാട് കനത്ത നഷ്ടമാണെന്ന് ജനതാദൾ എസ് ജില്ലാകമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സി കെ ഗോപി അധ്യക്ഷനായി. അയത്തിൽ അപ്പുക്കുട്ടൻ, പേരൂർ ശശിധരൻ, എം വി സോമരാജൻ, പാറയ്ക്കൽ നിസാമുദീൻ, എം എ ഷാഫി, കെ പി വിജയകുമാർ എന്നിവർ സംസാരിച്ചു. 
ഗ്രന്ഥശാലാ സംഘത്തിന്റെ വളര്‍ച്ചയില്‍ ഒപ്പം സഞ്ചരിച്ച കോടിയേരി പുസ്തകങ്ങളുടെ ഉറ്റതോഴന്‍ ആയിരുന്നുവെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച ഭരണാധികാരിയും സൗമ്യനായ പൊതുപ്രവർത്തകനുമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള കോൺഗ്രസ്‌ ബി  അനുശോചിച്ചു. പൊലീസിനെ ജനകീയമാക്കുന്നതിലും ടൂറിസം രംഗത്ത് പുത്തൻ ആശയങ്ങൾ കൊണ്ടുവരുന്നതിലും കോടിയേരി നിർവഹിച്ച് പങ്ക് വിസ്മരിക്കാനാകില്ലെന്ന് ജില്ലാ പ്രസിഡന്റ് എ ഷാജു പ്രസ്താവനയിൽ പറഞ്ഞു. വേർപാടിൽ കേരള കോൺഗ്രസ്‌ (സ്കറിയാ തോമസ് വിഭാഗം) സംസ്ഥാന സെക്രട്ടറി മേടയിൽ ബാബു അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top