20 April Saturday

ഹർത്താൽ ദിനത്തിൽ വാഹനത്തിന് 
കല്ലെറിഞ്ഞ സംഭവം: മുഖ്യപ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

ബാസിത് ആൽവി

പുനലൂർ
ഹർത്താൽ ദിനത്തിൽ പുനലൂർ മാവിളയിൽ കെഎസ്ആർടിസി ബസിനുനേർക്ക് കല്ലെറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് പ്രവർത്തകനായ കാര്യറ ആലുവിള വീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25)ആണ് അറസ്റ്റിലായത്. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്കുനേരെ കല്ലേറുണ്ടായ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. കല്ലേറിൽ കെഎസ്ആർടിസിക്ക് മൂന്നുലക്ഷം രൂപയുടെയും ലോറിക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായി  കണക്കാക്കുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതിയെ പുനലൂർ ഇൻസ്പെക്ടർ രാജേഷ്‍കുമാർ, എസ്ഐമാരായ ഹരീഷ്, ജിസ് മാത്യൂ, സിപിഒമാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top