25 April Thursday
അന്തിപ്പച്ച തിരിമറി

ഒളിവിലായിരുന്ന ഉദ്യോ​ഗസ്ഥൻ 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

അനിമോൻ

 

കൊല്ലം
മത്സ്യഫെഡിന്റെ അന്തിപ്പച്ച വരുമാനത്തിൽനിന്ന് ഒരു കോടിയോളം രൂപ തിരിമറി നടത്തിയ കേസിൽ ഒളിവിലായിരുന്ന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. 
മത്സ്യഫെഡ് ജൂനിയർ അസിസ്റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ അനിമോനെ (46)ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു വർ​ഗീസാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററിൽ ജൂനിയർ അസിസ്റ്റന്റായിരുന്നു പ്രതി. കഴിഞ്ഞവർഷം ജനുവരി മുതൽ സെപ്തംബർ വരെ അന്തിപ്പച്ച വാഹനത്തിൽനിന്ന് ലഭിച്ച വിറ്റുവരവ് തുക കുറച്ചുകാണിച്ചാണ് ഇയാളും ഒന്നാം പ്രതി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയത് തെളിഞ്ഞത്. 
ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റർ മാനേജർ നല്‍കിയ പരാതിയിൽ കേസ് എടുത്തതോടെ ഒളിവിൽപോയി. മഹേഷിനെ ബന്ധുവീട്ടിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top