25 April Thursday

സബാഷ്‌ കുട്ടിപ്പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

സംസ്ഥാനത്തെ മികച്ച സ്റ്റുഡന്റ്‌ പൊലീസ്‌ യൂണിറ്റിനുള്ള അവാർഡ്‌ ഡിജിപി അനിൽകാന്തിൽനിന്ന്‌ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജി ശ്രീലത ഏറ്റുവാങ്ങുന്നു

കൊല്ലം 
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കൊല്ലം സിറ്റി പൊലീസിന്‌ സംസ്ഥാന പൊലിസ് മേധാവിയുടെ അംഗീകാരം. സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറിക്കാണ്‌. മികച്ച ഷോര്‍ട്ട് ഫിലിം അവാർഡ് പാരിപ്പള്ളി അമൃത സ്‌കൂളിനും ലഭിച്ചു. 
പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്തിൽനിന്ന്‌ അവാർഡ് ഏറ്റുവാങ്ങി. ഐജി പി വിജയൻ, എക്‌സൈസ് വിജിലൻസ് എസ്‌പി മുഹമ്മദ് ഷാഫി,  ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ പി അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഈ അവാർഡുകൾ ജില്ലയ്ക്കുള്ള അംഗീകാരമാണെന്ന് സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ പറഞ്ഞു.
 
മികച്ച കുട്ടിപ്പൊലീസ്‌ കരുനാഗപ്പള്ളിയിൽ  
കരുനാഗപ്പള്ളി 
വർഷം രണ്ടുകഴിഞ്ഞെങ്കിലും കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മിടുക്കർ അതു നേടിയെടുത്തു. അവർ അങ്ങനെ  2018 –-19 വർഷത്തെ സംസ്ഥാനത്തെ മികച്ച കുട്ടിപ്പൊലീസ്‌ എന്ന ബഹുമതിക്കർഹരായി.  2020 –--21 വർഷത്തിൽ ജില്ലയിലെ മികച്ച യൂണിറ്റായും സ്കൂളിനെ തെരഞ്ഞെടുത്തിരുന്നു. അഞ്ചു തവണയാണ്‌ ഈ അംഗീകാരം നേടിയത്‌.  സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ച് ഐഎസ്ഒ അംഗീകാരവും കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറിയിലെ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌സ്‌ നേടിയിരുന്നു.  
തിരുവനന്തപുരം പൊലീസ്‌ ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ സ്‌കൂളിലെ എസ്‌പിസിയുടെ ചുമതലയുള്ള അധ്യാപിക ജി ശ്രീലത അവാർഡ് ഏറ്റുവാങ്ങി.  സ്കൂൾ പിടിഎ പ്രസിഡന്റ്‌ എം കെ അഷ്റഫ്, എസ്എംസി ചെയർമാൻ ബി രഞ്ജിത്,  ഇൻസ്പെക്ടർ ഉത്തരക്കുട്ടൻ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top