18 September Thursday

"അറിയാത്ത അയൽക്കാർ' 
മികച്ച ഹ്രസ്വചിത്രം

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021

എസ്‌പിസി നിർമിച്ച മികച്ച ഹ്രസ്വചിത്രത്തിനുള്ള പൊലീസിന്റെ അവാർഡ്‌ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിൽനിന്ന്‌ പാരിപ്പള്ളി അമൃതയിലെ സിപിഒ എ സുഭാഷ് ബാബു ഏറ്റുവാങ്ങുന്നു

ചാത്തന്നൂർ
‘അറിയാത്ത അയൽക്കാർ’ എന്ന ഹ്രസ്വചിത്രത്തിലൂടെ പാരിപ്പള്ളി  അമൃതയിലെ കുട്ടിപ്പൊലീസും സംസ്ഥാന അംഗീകാരത്തിന്റെ നെറുകയിൽ. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിൽനിന്ന്‌ അമൃതയിലെ സിപിഒ എ. സുഭാഷ് ബാബു അവാർഡ്‌ ഏറ്റുവാങ്ങി.
ലോക്ഡൗൺ സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്‌. എന്നോ നഷ്ടപ്പെട്ടുപോയ അയൽവീടുകളിലെ സൗഹൃദം കോവിഡ് വ്യാപനത്തിലൂടെ തിരികെയെത്തുന്നതാണ് മൂന്ന് മിനിറ്റുള്ള ചിത്രത്തിലെ ഉള്ളടക്കം. എസ്‌പിസി കൊല്ലം സിറ്റി എഡിഎൻഒ പി അനിൽകുമാറിന്റേതാണ്‌ തിരക്കഥ. എ സുഭാഷ് ബാബു സംവിധാനം നിർവഹിച്ചു. സ്കൂളിലെ അധ്യാപികയായ രാജലക്ഷ്മി, കേഡറ്റുകളായ ഭൂമിക, കെ ആർ ലക്ഷ്മി, രക്ഷാകർത്താവ് ആർ ശ്രീജ എന്നിവരാണ് വേഷമിട്ടത്‌. മീനാട് ഉത്രം സ്റ്റുഡിയോയിലെ ബിജു ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top