29 March Friday
രണ്ടരവയസ്സുകാരി ഉൾപ്പെടെ നിരവധി പേർക്ക്‌ കടിയേറ്റു

ചടയമംഗലത്തെ വിറപ്പിച്ച്‌ പേപ്പട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
ചടയമംഗലം
ചടയമംഗലത്തെ വിവിധ ഭാഗങ്ങളിൽ രണ്ടരവയസ്സുകാരി ഉൾപ്പെടെ നിരവധി പേരെ പേപ്പട്ടി കടിച്ചു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്‌. ചടയമംഗലം ടൗൺ, വലിയപാറ ചെരിവ്, മാടൻനട, കലയം, വെളളൂപ്പാറ എന്നിവിടങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. ചടയമംഗലം ജങ്‌ഷനിലും ആശുപത്രിക്ക്‌  മുന്നിൽനിന്നവരെയും കടിക്കാൻ ശ്രമിച്ചെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. 
പിന്നീട് വലിയപാറ ചെരുവ് കോളനിയിലെത്തിയ പേപ്പട്ടി കോളനി നിവാസി രണ്ടര വയസ്സുകാരി കൃഷ്ണേന്ദുവിനെയും വളർത്തുമൃഗങ്ങളെയും വളർത്തുനായ്‌ക്കളെയും കടിച്ചു. ഇവിടെനിന്ന് രക്ഷപ്പെട്ട പട്ടി മാടൻനട കുന്നുംപുറത്ത് റിസാന, ജീഫ്, ഷീജ എന്നിവരെ കടിച്ചു. കഴിഞ്ഞദിവസം ഉച്ചമുതൽ നാടിനെ വിറപ്പിച്ച പേപ്പട്ടിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top