26 April Friday
കൊട്ടിയം പൊലീസിനെതിരെ കമീഷണർക്ക്‌ പരാതി

വീടുകയറി മർദിച്ചവർക്കെതിരെ നടപടിയില്ലെന്ന്‌ വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കൊട്ടിയം
വീടുകയറി ആക്രമിച്ചവർക്ക്‌ അനുകൂലമായി നടപടിയെടുത്തെന്ന്‌ കൊട്ടിയം പൊലീസിനെതിരെ വനിതാ ക‌മീഷനും സിറ്റി പൊലീസ്‌ കമീഷണർക്കും പരാതി.   കണ്ണനല്ലൂർ സൗത്ത് അമ്പനാട്ട് വീട്ടിൽ വാസന്തിയാണ് പരാതി നൽകിയത്‌. 
അയൽവാസിയായ നെടുവിളവീട്ടിൽ ഷൈബിൻ, യാസിൻ മൻസിലിൽ ഷാഹിദ എന്നിവർക്കെതിരെ ജൂലൈ 20ന് വാസന്തി കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും  മർദിച്ചെന്നുമായിരുന്നു പരാതി.  എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്തിയ ഗ്രേഡ് എസ്ഐ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിനു‌ വഴങ്ങി പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തതായാണ്‌ ആരോപണം. വാസന്തിയുടെ മൊഴി വായിച്ചു കേൾപ്പിക്കാതെ ഒപ്പിട്ടു വാങ്ങിയതായും പരാതിയിൽ പറയുന്നു. ബിജെപി പ്രവർത്തകനായ ഷൈബിനെ സഹായിക്കാൻ കോൺഗ്രസുകാർ രംഗത്തുവന്നത്  നേരത്തെ വിവാദമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top