25 April Thursday

എൽഐസി ഏജന്റുമാർക്ക്‌ 
ഇഎസ്‌ഐ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ്‌ ഇന്ത്യ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി സജി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം
എൽഐസി ഏജന്റുമാർക്ക്‌ ഇഎസ്‌ഐ ആനുകൂല്യം നടപ്പാക്കണമെന്ന്‌ എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ്‌ ഇന്ത്യ (സിഐടിയു)ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി സജി ഉദ്‌ഘാടനംചെയ്തു. ജി ഡാളി അധ്യക്ഷയായി. ബി രാജേഷ്‌ പ്രവർത്തന റിപ്പോർട്ടും ഡിവിഷൻ പ്രസിഡന്റ്‌ കെ ആർ സജീവ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിഅംഗം വി കെ അനിരുദ്ധൻ സംസാരിച്ചു. 
കെ വിശ്വനാഥൻ, ബി രാജമല്ലി, ആർ ഷാജു, ടി കെ മോഹനൻ, എസ്‌ ചന്ദ്രബാബു എന്നിവർ ചർച്ചയ്ക്ക്‌ നേതൃത്വം നൽകി. എസ്‌ ശശിധരൻ സ്വാഗതവും എസ്‌ സുനിതകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർ ഷൺമുഖദാസ്‌(പ്രസിഡന്റ്‌), സലീന ഷൗക്കത്ത്‌, പി പി തമ്പി (വൈസ്‌ പ്രസിഡന്റുമാർ), ബി രാജേഷ്‌ (സെക്രട്ടറി), എസ്‌ ചന്ദ്രബാബു, കെ സതീഭായി (ജോയിന്റ്‌ സെക്രട്ടറിമാർ), കെ ശ്രീകുമാർ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top