18 December Thursday

ഡബിളാ ഡബിൾ; എഴുകോണിൽ 8–-ാം ക്ലാസിലുണ്ട് 5 ഇരട്ടകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിലെ ഇരട്ടക്കുട്ടികൾ

എഴുകോൺ
'ഡബിളാ ഡബിൾ... അവിടെയും കണ്ടു ഇവിടെയും കണ്ടു' നന്ദനം സിനിമയിലെ ഈ സൂപ്പർ ഹിറ്റ്‌ ഡയലോഗ് പറയുന്ന അവസ്ഥയിലാണ്‌ എഴുകോൺ ടെക്നിക്കൽ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. തിരിച്ചറിയാൻ കഴിയാത്തത്രയും സാമ്യം തോന്നുന്ന അഞ്ച് ഇരട്ടകളാണ് ടെക്നിക്കൽ സ്കൂളിലെ എട്ടാം ക്ലാസിൽ പ്രവേശനം നേടിയത്. എട്ടാം ക്ലാസിലെ എ ഡിവിഷനിൽ മൂന്നും ബി ഡിവിഷനിൽ രണ്ടും ജോഡി ഇരട്ട വിദ്യാർഥികളാണുള്ളത്. അഞ്ചൽ ഷാലോം വീട്ടിൽ എഡ്‌വിൻ സുബി എബ്രഹാം, എവിൻ സുബി എബ്രഹാം, കൊട്ടാരക്കര സ്വദേശികളായ ലത്തീഫ മൻസിൽ അദ്നാൻ മുഹമ്മദ്, അഫ്നാൻ മുഹമ്മദ്, കൊട്ടാരക്കര സ്വദേശികളായ സൂരജ് ഭവനിൽ ധനുഷ്, ധനേഷ് എന്നിവർ എ ഡിവിഷനിലും കരിക്കോട് സ്വദേശികളായ കൈലാസം വീട്ടിൽ അഭിജിത്, അഭിഷേക്, കുരീപ്പുഴ വീട്ടിൽ ദേവിത എസ് അനിൽ, ദ്രൂപത് എസ് അനിൽ എന്നിവർ ബി ഡിവിഷനിലുമാണ്. ഇത്രയധികം ഇരട്ടകൾ സ്കൂളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് അധ്യാപകരും കുട്ടികളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top