28 March Thursday

കെഎൻഎൻഎം സ്കൂൾ വാർഷികം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

പവിത്രേശ്വരം കെഎൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികം സംസ്ഥാന ചലച്ചിത്ര അക്കാദമി 
വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനംചെയ്യുന്നു

 എഴുകോൺ

പവിത്രേശ്വരം കെഎൻഎൻഎം ഹയർ സെക്കൻഡറി സ്കൂൾവാർഷികം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനംചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ആർ രാജേന്ദ്രൻ അധ്യക്ഷനായി. ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി എം മുബാറക് പാഷ മുഖ്യപ്രഭാഷണം നടത്തി. മാനേജർ എൻ കെ മണി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി ദീപാലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണൻ എൻഡോവ്മെന്റ് വിതരണംചെയ്തു. പഞ്ചായത്ത് അംഗം പി വാസു, പ്രിൻസിപ്പൽ പി ജി മായ ലക്ഷ്മി, ജെ കെ ഗോപകുമാർ, ജെ കെ നന്ദകുമാർ, ബൈജു ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കുട്ടികളുടെ അധ്യാപിക രജനിയെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top