25 April Thursday

കേന്ദ്രനയങ്ങൾക്കെതിരെ 
ട്രേഡ്‌ യൂണിയനുകൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ചിന്നക്കട 
ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ നടത്തിയ ധർണ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. ആർഎസ്‌പി  സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്‌ഘാടനംചെയ്‌തു. കുത്തക വ്യവസായികളെ സംരക്ഷിക്കുന്ന നയം നടപ്പാക്കുന്ന നരേന്ദ്രമോദി സർക്കാർ തൊഴിൽനിയമങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതുകയാണെന്ന്‌ അസീസ് പറഞ്ഞു. 
സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്ബാൽ അധ്യക്ഷനായി. എച്ച് അബ്ദുൽ റഹ്‌മാൻ (ഐഎൻടിയുസി), ടി സി വിജയൻ (യുടിയുസി), ബി മോഹൻദാസ് (എഐടിയുസി), എസ് രാധാകൃഷ്ണൻ (എഐയുടിയുസി),  സുരേഷ് ശർമ (ടിയുസിഐ), ചക്കാലയിൽ നാസർ (എസ്‌ടിയു), കുരീപ്പുഴ ഷാനവാസ് (കെടിയുസി),  കുരീപ്പുഴ അജിത് (ടിയുസിസിഐ), രവീന്ദ്രൻപിള്ള (കെടിയുസി എം), കെ സുഭഗൻ, ജി ആനന്ദൻ, ഇടവനശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, സജി ഡി ആനന്ദ്, അജിത് അനന്തകൃഷ്ണൻ, ഷാജഹാൻ, എൻ ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top