25 April Thursday

ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണം: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കൊല്ലം 
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കലക്ടർ ബി അബ്ദുൾ നാസർ അറിയിച്ചു. മൂന്നിനും നാലിനും കഴിയുന്നതും യാത്രകൾ ഒഴിവാക്കണം. അപകടാവസ്ഥയിലുള്ള ഇടങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടിയായി. അപകട സാധ്യതയുള്ള മരങ്ങൾ, മറ്റു സാഹചര്യങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ  അറിയിക്കണം. ഒരു സ്ഥലത്തുനിന്ന് മാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടാൽ മടികൂടാതെ മാറിതാമസിക്കാൻ തയ്യാറാകണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും കോവിഡ് പ്രോട്ടോകോളും മാറിതാമസിക്കുന്നവർ കൃത്യമായി പാലിക്കണം.
നദികളിലും പുഴകളിലും ഇറങ്ങാൻ ശ്രമിക്കരുത്. അപകടാവസ്ഥയിലുള്ള ബോർഡുകളും മറ്റും അഴിച്ചു മാറ്റണം. ദുരന്തമുണ്ടായാൽ അവിടങ്ങളിലേക്ക് പരിശീലനം ലഭിച്ചവർ മാത്രമേ പോകാവൂ. ജീവനക്കാർക്ക് അത്യാവശ്യമുള്ള ഘട്ടത്തിലല്ലാതെ ലീവ് അനുവദിക്കരുത്‌. തെരഞ്ഞെടുപ്പിൽ മാത്രം ശ്രദ്ധിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും പങ്കാളികളാകണം. എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടും. തെന്മല ഡാമിന്റെ ഷട്ടർ 30 സെന്റീ മീറ്റർ ഉയർത്തിയെങ്കിലും ഡാം സുരക്ഷിത അവസ്ഥയിലാണെന്ന് യോഗം വിലയിരുത്തി. വിവിധ ഭാഗങ്ങളിൽ മാറ്റിപ്പാർപ്പിക്കാൻ എടുത്ത നടപടികൾ, മൺറോതുരുത്തിൽ വള്ളങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയതും വിവിധ താലൂക്ക്തലത്തിൽ ജാഗ്രതാ നിർദേശം നൽകിയതും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും തയ്യാറാക്കിയതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വാർത്താവിനിമയ സംവിധാനത്തിന് വേണ്ടിവന്നാൽ ഹാം റേഡിയോയുടെ സേവനം ഉപയോഗിക്കാനും വൈദ്യുതി വകുപ്പ്  ബിഎസ്എൻഎൽ, പൊലീസ്, റവന്യു, ഫിഷറീസ്, അഗ്നിശമന സേന, തദ്ദേശസ്ഥാപന വിഭാഗങ്ങൾ സജ്ജമായിരിക്കാനും കലക്ടർ നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top