23 April Tuesday

പുറമ്പോക്കിലെ മരം മുറിച്ച്‌ സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
ശാസ്താംകോട്ട
സർക്കാർ പുറമ്പോക്കിലെ ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന തടി മുറിച്ചുകടത്താൻ ശ്രമിച്ച സ്ഥാനാർഥിയെ നാട്ടുകാർ തടഞ്ഞു. ഐവർകാല മുന്നാം വാർഡിൽ പുത്തൂചിറയുടെ സമീപമുള്ള സർക്കാർ പുറമ്പോക്കിലെ മരങ്ങളാണ്‌ നാലാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയും പഞ്ചായത്ത് മുൻ അംഗവുമായ ഐവർകാല ദിലീപും സംഘവും മുറിച്ചുമാറ്റിയത്. മുറിച്ച തടി കടത്താനുള്ള ശ്രമം നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നു തടഞ്ഞു. നിലയ്‌ക്കൽ അമ്പലവുമായി ബന്ധമുള്ള പേരാലും മുറിച്ച്‌ കുളത്തിൽ തള്ളി. നാട്ടുകാരുടെയും ഭക്തരുടെയും പ്രതിഷേധത്തെ തുടർന്ന് റവന്യൂ അധികൃകൾ സ്ഥലത്ത് എത്തി. അനധികൃതമായി മരം മുറിച്ചുമാറ്റിയതിന് നിയമ നടപടി സ്വീകരിക്കുമെന്ന്‌ അധികൃതർ പറഞ്ഞു. 
 
പടം
നിലയ്‌ക്കൽ പുത്തൂചിറയിൽ തടി മുറിച്ചുകടത്താൻ ശ്രമിച്ചതു തടയുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top