25 April Thursday

ദേശാഭിമാനിയെ 
ചേര്‍ത്തുപിടിച്ച്

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

ദേശാഭിമാനി കൊല്ലം എഡിഷൻ ഉദ്ഘാടനത്തിന് എത്തിയ കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയൻ, എം എം ബേബി തുടങ്ങിയവർക്ക് ഒപ്പം (ഫയൽചിത്രം)

കൊല്ലം
ചരിത്രന​ഗരിയായ കൊല്ലത്ത് ദേശാഭിമാനിയുടെ നവദൗത്യത്തിന് തറക്കല്ലിട്ടത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. 2018 മാർച്ച് 19നാണ് ദേശാഭിമാനിയുടെ പത്താമത് എഡിഷനായി മയ്യനാട് ധവളക്കുഴിയിൽ കെട്ടിട നിർമാണോദ്ഘാടനം നടന്നത്. കാലത്തിന്റെ മാറ്റത്തിനൊപ്പം വളർച്ചയുടെ പടവുകൾകയറാൻ ദേശാഭിമാനിക്ക് കോടിയേരിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ഒരുവർഷത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തിയാക്കി. പുതിയ പ്രിന്റിങ് പ്രസും ഒരുക്കി. 2019 മാർച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ എഡിഷൻ ഉദ്ഘാടനംചെയ്തു. കോടിയേരിയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top