26 September Tuesday

രോ​ഗിയുമായെത്തിയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

അപകടത്തിൽ തകർന്ന ആംബുലൻസ്

ചടയമംഗലം
എംസി റോഡിലെ ആയൂരിൽ രോ​ഗിയുമായെത്തിയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഞായർ രാവിലെ എട്ടിനായിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്ന് രോ​ഗിയുമായി തിരുവനന്തപുരത്തേക്കുപോയ ആംബുലൻസും ഓയൂരിൽനിന്ന് അഞ്ചലിലേക്കുപോയ കാറുമാണ് കൂട്ടിയിടിച്ചത്. 
പച്ചസി​ഗ്നൽ തെളിഞ്ഞതോടെ മുന്നോട്ടെടുത്ത കാറിൽ മെയിൻ റോഡിലൂടെ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. പൂർണമായും തകർന്ന ആംബുലൻഡിൽ നിന്ന് രോഗിയെ ഇറക്കി അപകടത്തിൽപ്പെട്ട കാറിൽ കയറ്റി ചടയമംഗലത്ത് എത്തിച്ചു. ഇവിടെനിന്ന് മറ്റൊരു ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. ചടയമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top