20 April Saturday
കേന്ദ്രവിദ്യാഭ്യാസ നയം പിൻവലിക്കണം

ആമുഖം കത്തിച്ച് എസ്‌എഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
കൊല്ലം
സംസ്ഥാന സർക്കാരുകളെയും സർവകലാശാലകളെയും മറികടന്ന് കേന്ദ്രസർക്കാർ അംഗീകരിച്ച പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. 
ലോക്കലുകളിലും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിലും പുതിയ വിദ്യാഭ്യാസനയത്തിന്റെ ആമുഖം കത്തിച്ച്‌ വിദ്യാർഥികൾ പ്രതിഷേധിച്ചു. വിവിധ കോവിഡ് പ്രഥമ ചികിത്സാകേന്ദ്രങ്ങളിലും നിരീക്ഷണകേന്ദ്രങ്ങളിലും വളന്റിയർമാരായി സേവനം അനുഷ്ഠിക്കുന്നവരും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പ്രതിഷേധത്തിൽ പങ്കാളികളായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം ആദർശ് എം സജി ചാത്തന്നൂരിലും സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം അഞ്ജുകൃഷ്ണ കൊല്ലത്തും ജില്ലാ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് നെസ്മൽ കൊട്ടിയത്തും സെക്രട്ടറി പി അനന്ദു പത്തനാപുരത്തും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജെ ജയേഷ് അഞ്ചലിലും യു പവിത്ര കൊല്ലത്തും എസ് സന്ദീപ് ലാൽ, ആര്യപ്രസാദ് എന്നിവർ കരുനാഗപ്പള്ളിയിലും നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top