20 April Saturday

വിഷൻ 2022 ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

എസ് എൻ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന കോളേജിൽ നടപ്പാക്കുന്ന "വിഷൻ - 2022' പദ്ധതികൾ 
മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനചെയ്യുന്നു

പുനലൂർ
എസ് എൻ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന (എഫ്എസ്എ) കോളേജിൽ നടപ്പാക്കുന്ന "വിഷൻ - 2022' പദ്ധതികൾ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. എഫ്എസ്എ പ്രസിഡന്റ് ജോസ് തോമസ്‌ അധ്യക്ഷനായി.  കായിക പ്രതിഭകൾക്കുള്ള പോഷകാഹാര പദ്ധതിയും ഫുഡ് ഫോർ ബ്രെയിൻ പദ്ധതിയും പി എസ് സുപാൽ എംഎൽഎ  ഉദ്ഘാടനംചെയ്‌തു. സിവിൽ സർവീസ് പരിശീലന പദ്ധതി മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാമും തൂവൽസ്പർശം പദ്ധതി വിദ്യാർഥി ക്യാപ്റ്റൻ എസ് മധുസൂദനനും ഉദ്‌ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ആർ സന്തോഷ്,  ഭാരവാഹികളായ ആർ സുഗതൻ, കോട്ടാത്തല ശ്രീകുമാർ, സൗമ്യ മനോജ്, ഡോ. സാം സ്കറിയ, മാത്യൂവർഗീസ്, എസ് ബാഹുലേയൻ, എ സുമയ്യ, പി എസ് ദീപ്തി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top