29 March Friday

കരുനാഗപ്പള്ളിയിലും 
കെ ഫോൺ എത്തി;
ആദ്യ കണക്‌ഷൻ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

കെ- -ഫോൺ കണക്‌ഷൻ ലഭിച്ച അലീന സതീഷ് ലാപ് ടോപ് പ്രവർത്തിപ്പിക്കുന്നു

കരുനാഗപ്പള്ളി
കെ ഫോൺ പദ്ധതിക്ക് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും തുടക്കമായി. വിതരണദാതാക്കളായ കേരള വിഷൻ വഴിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തെ സഹായിക്കുന്നതിനായി നൽകുന്ന സൗജന്യ കണക്‌ഷനുകൾ ആണ് ആദ്യഘട്ടത്തിൽ നൽകിത്തുടങ്ങിയത്.15 കണക്‌ഷനാണ് ആദ്യഘട്ടത്തിൽ വിവിധ ഡിവിഷനുകളിലായി നൽകുക. മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷനിൽ ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനി അലീന സതീഷിന് കെ -ഫോൺ കണക്‌ഷൻ നൽകി പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. കൗൺസിലർ സീമാ സഹജൻ അധ്യക്ഷനായി.
സിഒഎ ജില്ലാ പ്രസിഡന്റ്‌ ശ്രീജിത്‌ എസ് പിള്ള പദ്ധതി വിശദീകരിച്ചു. കേരള വിഷൻ കരുനാഗപ്പള്ളി മേഖലാ കൺവീനർ കെ എസ് സന്തോഷ്, കേരള വിഷൻ സപ്പോർട്ട് എൻജിനിയർ ഗോകുൽ കൃഷ്ണൻ, സുരേഷ് വെട്ടുകാട്ട് , രാജീവ്, സുനിൽകുമാർ, എൽസിഒ പ്രതിനിധി അനിൽ തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി മണ്ഡലത്തിൽ മാത്രം 500ൽ അധികം സൗജന്യ കണക്‌ഷനുകളാണ് തുടർന്ന് നൽകുന്നതെന്ന് കേരള വിഷൻ അധികൃതർ പറഞ്ഞു. മറ്റുള്ളവർക്ക് സൗജന്യ നിരക്കിൽ ആയിരിക്കും കെ ഫോൺ കണക്‌ഷനുകൾ നൽകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top