02 May Thursday

ഓച്ചിറ പഞ്ചായത്ത് 
ഓഫീസിൽ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ ഫയലും കംപ്യൂട്ടറും കത്തിനശിച്ച നിലയിൽ

ഓച്ചിറ
ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിച്ച് കംപ്യൂട്ടറും ഫയലുകളും കത്തി നശിച്ചു. വെള്ളി രാവിലെ ആറിനായിരുന്നു തീപിടിത്തം. പരിസരവാസികളാണ്  ഓഫീസിനകത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. പൊലീസും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ഫയസും നിസാമും ചേർന്ന് അഗ്നിശമനയന്ത്രം ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ തീപിടിത്തം ഒഴിവാകുകയായിരുന്നു. ഓഫീസിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്ന ചില ഫയലുകളും പരാതികളും പരിഗണിക്കുന്ന കൗണ്ടറിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. നശിച്ച എല്ലാ ഫയലുകളും ഐഎൽജിഎംഎസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം) ആയതിനാൽ വീണ്ടെടുക്കാന്‍ കഴിയുമെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top