27 April Saturday

അമേരിക്കൻ മലയാളികളുടെ സംഗമം കൊല്ലത്ത്‌ ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കൊല്ലം
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമാ) കേരള കൺവൻഷൻ കൊല്ലം ബീച്ച് ഹോട്ടലിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനി പകൽ മൂന്നിന്‌ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്യും. ഞായർ പകൽ മൂന്നിനു നടക്കുന്ന സമാപനച്ചടങ്ങ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്‌ഘാടനംചെയ്യും. സമ്മേളനത്തിൽ 31 നഴ്സിങ് വിദ്യാർഥികൾക്ക് 50,000 രൂപ വീതം സഹായം നൽകും.   
വാർത്താസമ്മേളനത്തിൽ  പ്രസിഡന്റ്‌ ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം,  കേരള കൺവൻഷൻ ചെയർമാൻ തോമസ് ഓലിയാംകുന്ന്, കോ–- ഓഡിനേറ്റർ എം കെ ലൂക്കോസ് മന്നിയോട്ട് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top