25 April Thursday
തീപിടിത്തം

ആശങ്ക വേണ്ടെന്ന് 
പഞ്ചായത്ത് ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
ഓച്ചിറ
പഞ്ചായത്ത് ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ ജെസി ത്രി സെക്‌ഷനിൽ മാത്രമാണ് അഗ്നിബാധ ഉണ്ടായതെന്നും ഈ സെക്‌ഷനിൽ നശിച്ച എല്ലാ ഫയലുകളും ഐഎൽജിഎംഎസ് ആയതിനാൽ വീണ്ടെടുക്കാന്‍ കഴിയുമെന്നും ഓച്ചിറ പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഷോർട്ട് സർക്യൂ ട്ടാണ് അപകടകാരണമെങ്കിലും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, സിറ്റി പൊലീസ്‌ കമീഷണർ, എസിപി, എസ്എച്ച്ഒ തുടങ്ങിയവര്‍ക്ക് പരാതി നൽകാനും പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠ്യേന തീരുമാനിച്ചു.  ജനങ്ങൾക്കു വേണ്ട എല്ലാ സേവനങ്ങളും മുടക്കം കൂടാതെ തന്നെ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് എസ് ശ്രീദേവി അറിയിച്ചു.  ഇതിനുവേണ്ട ക്രമീകരണം ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷര്‍, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top