19 April Friday

ഇടമുളയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് 
നാടിനു സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ഇടമുളയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനംചെയ്യുന്നു

അഞ്ചൽ 
ഇടമുളയ്‌ക്കൽ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസ്‌ റവന്യു മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സേവനങ്ങൾ കൃത്യതയോടെ നടപ്പാക്കുമ്പോഴാണ് വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്നത് റവന്യു വകുപ്പിന്റെ താഴെത്തട്ടിലുള്ള വില്ലേജ് ഓഫീസാണ്. അതിനാലാണ് വകുപ്പിനെ പൂർണമായും ഡിജിറ്റലാക്കുന്നതെന്നും കെ രാജൻ പറഞ്ഞു.
പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, കലക്ടർ അഫ്സാന പർവീൺ, ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി രാജീവ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top