13 July Sunday

ഡ്രൈഡേയിൽ മദ്യവിൽപ്പന; യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ചടയമംഗലം -

ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരത്തുംമൂട് പാറയ്ക്കാട്  ചരുവിളപുത്തൻവീട്ടിൽ മണികണ്ഠൻ (38)ആണ്‌ എക്സൈസ് പിടിയിലായത്. 500 മില്ലിയുടെ 12 ബോട്ടിൽ വിദേശമദ്യവും ഇത് കടത്താനുപയോ​ഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. 
പ്രതി മുക്കട, കാഞ്ഞിരത്തുംമൂട്, കിണറ്റുമുക്ക് ഭാഗത്ത് ഓട്ടോയിൽ മദ്യക്കച്ചവടം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ്, പ്രിവന്റീവ് ഓഫീസർ എ എൻ ഷാനവാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽകുമാർ, മാസ്റ്റർ ചന്തു, ജയേഷ്, സാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top