28 March Thursday

ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കടയ്ക്കലിൽ നടന്ന സെമിനാർ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ 

കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ‘സ്വാതന്ത്ര്യ സമരചരിത്രം ഇന്ത്യൻ ഭരണഘടനയുടെ ദർശനം’ വിഷയത്തിൽ കടയ്‌ക്കലിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ  കെ അരുൺകുമാർ വിഷയം അവതരിപ്പിച്ചു. പ
ഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ മധു, എം മനോജ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ. ബി ശിവദാസൻപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി മോഹൻകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ ദീപ, ഡി ഷിബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top