24 April Wednesday

ബാലശാസ്ത്ര കോൺഗ്രസിൽ 
പുത്തൂർ തിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ബാലശാസ്ത്ര കോണ്‍​ഗ്രസില്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 
പുത്തൂര്‍ ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍

കൊട്ടാരക്കര 
ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ജില്ലാതല മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജേതാക്കളായി പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽനിന്ന്‌ പങ്കെടുത്ത ഏഴ് ടീമുകളിൽ നാലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. 
മൈക്രോഗ്രീൻസിന്റെ പോഷകഗുണങ്ങളെക്കുറിച്ച് പഠിച്ച ഹൈസ്കൂൾ വിദ്യാർഥികളായ കീർത്തന മനോജ്, എസ് ഡി  ദിഷ  എന്നിവർ ഒന്നാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽത്തന്നെ നിയ എബിയും ശിവപ്രിയ സതീഷും അവതരിപ്പിച്ച ‘പൂന്തോട്ട നിർമാണത്തിലെ പുത്തൻ പ്രവണതക’ളും  സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
ജൂനിയർ വിഭാഗത്തിൽ എട്ടാംക്ലാസ് വിദ്യാർഥികളായ നിരഞ്ജനപ്പിള്ളയും നീരജപ്പിള്ളയും "കോവിഡിൽ തളിരിട്ട  കൃഷിയിടങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ  പഠനങ്ങൾ ഒന്നാംസ്ഥാനം നേടി. കോവിഡാനന്തര വിദ്യാഭ്യാസ ഘട്ടത്തിൽ അധ്യാപകരിലും  കുട്ടികളിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് എട്ടാംക്ലാസിലെ ജഗൻ ഗോപനും ഭദ്രപ്രതാപനും നടത്തിയ പഠനവും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ശാസ്ത്ര അധ്യാപകരായ അർച്ചന ആർ എസ്, സ്മിത പി, ചിത്ര ജെ നായർ, വി ആർ രമ്യ എന്നിവർ പഠനത്തിന് മാർഗനിർദേശങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top