18 April Thursday

180 ലിറ്റർ കോട പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കരുനാഗപ്പള്ളി 
എക്സൈസ് പരിശോധനയിൽ 180 ലിറ്റർ കോട പിടിച്ചെടുത്തു. ആലപ്പാട് പണ്ടാരത്തുരുത്ത് ടി എസ് കനാലിന്റെ പടിഞ്ഞാറേ തീരത്തിനു സമീപം ഐആർഇയുടെ കാടുകയറിയ സ്ഥലത്തുനിന്നാണ് കന്നാസിലും കലത്തിലും സൂക്ഷിച്ച കോട കണ്ടെടുത്തത്. ഇവ സംഭവസ്ഥലത്ത് തന്നെ നശിപ്പിച്ചു. 
പ്രതിയെ കണ്ടെത്താനായില്ല. എക്സൈസ് ഇൻസ്‌പെക്ടർ കെ പി മോഹന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എ അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്‌. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എസ് അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് സന്തോഷ്‌, എച്ച് ഷിഹാസ് എക്സൈസ് ഡ്രൈവർ പി രാജു എന്നിവർ പങ്കെടുത്തു.  ക്രിസ്‌മസ് - പുതുവത്സര-  തദ്ദേശ  തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌  കരുനാഗപ്പള്ളി താലൂക്കിൽ 24  മണിക്കൂർ പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ്‌ രൂപീകരിച്ചു. പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പർ: 04762631771, 04762630831, 9400069443, 9400069456, 9496499088, 9496499089.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top