കൊല്ലം
എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹമാണ് നമ്മുടേതെന്നും അതിനെ തുരങ്കംവയ്ക്കുന്ന നടപടികളാണ് രാജ്യത്തുണ്ടാകുന്നതെന്നും ലത്തീൻ കത്തോലിക്കാ സഭ കൊല്ലം രൂപതയിലെ സീനിയർ വൈദികൻ ഫാ. റൊമാൻസ് ആന്റണി. മതം വോട്ട് നേടാനുള്ള ആയുധമാക്കരുതെന്നും ബഹുസ്വരതാ പാരമ്പര്യം സിമ്പോസിയത്തിൽ അദ്ദേഹം പറഞ്ഞു.
സവർക്കറുടെ പ്രത്യയശാസ്ത്രം ഒരുമയോടെ വസിക്കണമെന്നു ചിന്തിക്കുന്ന ഇന്ത്യക്കാർക്ക് അംഗീകരിക്കാനാകില്ല. മഹാത്മഗാന്ധിയുടെ ചിത്രത്തിന് എതിർവശത്തായി പാർലമെന്റിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചിരിക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാരാണെന്നാണ് സ്കൂളിൽ കുട്ടികൾ പ്രതിജ്ഞചൊല്ലുന്നത്. അവിടെത്തന്നെ ഒരു ബഹുസ്വരതയുണ്ട്. ഈ പ്രതിജ്ഞാവാചകം എന്നാണ് നീക്കുന്നതെന്ന് അറിഞ്ഞൂകൂടാ. നാടിന്റെ നിലനിൽപ്പുതന്നെ ബഹുസ്വരതയിലാണ്. അതിനെ തകർക്കുന്ന നീക്കങ്ങളെ എതിർത്ത് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..