18 December Thursday

വിദ്യാഭ്യാസ മേഖലയിൽ 33 പ്രബന്ധം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
കൊല്ലം 
വിദ്യാഭ്യാസ മേഖലയിൽ രണ്ടു മേഖലയിലായി 33 പ്രബന്ധം അവതരിപ്പിച്ചു. കൊല്ലത്തിന്റെ വിദ്യാഭ്യാസ ചരിത്രം വിളിച്ചോതുന്നതായിരുന്നു വിദ്യാഭ്യാസം അക്കാദമിക് സെഷൻ. വിദ്യാഭ്യാസ മേഖലയിൽ ജില്ല കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, പ്രകടനങ്ങൾ തുടങ്ങിയവ സെഷന്റെ ഭാ​ഗമായി. ചരിത്രത്തിലും വർത്തമാനത്തിലും മാത്രം ഒതുങ്ങരുതെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അലയൊലികൾ ഉയരുന്ന കാലഘട്ടത്തിൽ മേഖലയുടെ ഭാവിയും ചർച്ചയാക്കേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ചിന്താ ജെറോം അധ്യക്ഷയായി. പ്രൊഫ. ജെ പ്രസാദ് മോഡറേറ്ററായി. ഡോ. എം ശ്രീകുമാർ സ്വാ​ഗതം പറഞ്ഞു. 
ജില്ലയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളും വിവിധ പഠനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു വേദി ആറിൽ നടന്ന സാങ്കേതിക വിദ്യാഭ്യാസം അക്കാദമിക് സെഷൻ.  12 പ്രബന്ധം അവതരിപ്പിച്ച സെഷനിൽ പ്രൊഫ. പി ഒ ജെ ലബ്ബ അധ്യക്ഷനായി. ഡോ. എസ് അയൂബ് മോഡറേറ്ററായി. ഡോ. കെ ജി സന്തോഷ്‌കുമാർ സ്വാ​ഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top