18 December Thursday

വേണം കൊല്ലം പാക്കേജ്‌: മുല്ലക്കര

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
കൊല്ലം
കൊല്ലത്തിനുള്ള കടൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന്‌ മുൻമന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. കടൽ തുറന്നിടുന്നത്‌ മീന്‍പിടിത്തം മാത്രമല്ല, കരിമണൽ പ്രയോജനപ്പെടുത്തിയുള്ള പലതരത്തിലുള്ള വികസനവും തൊഴിലവസരങ്ങളുമാണെന്ന്‌ കൊല്ലത്തിന്റെ സമഗ്രവികസനം സെമിനാറിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരത്തിന്‌ ഉൾപ്പെടെ കൊല്ലത്തിന്‌ പ്രത്യേക പാക്കേജ്‌ വേണം. ഇതിനായി കേന്ദ്രത്തിൽ സമ്മർദം തുടരണം. കൊല്ലത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റണമെന്നും മുല്ലക്കര നിർദേശിച്ചു. 
സമഗ്ര വികസനത്തിനുള്ള ജില്ലാതല പദ്ധതികൾക്ക്‌ മൂന്നോ നാലോ മാസത്തിനകം രൂപംനൽകുമെന്ന്‌ സംസ്ഥാന ആസൂത്രണബോർഡ്‌ അംഗം ജിജു പി അലക്‌സ്‌ പറഞ്ഞു. പാർവതിമില്ലിന്റെ സ്ഥലം സംസ്ഥാനം ഏറ്റെടുക്കണമെന്നും കെഎംഎംഎല്ലിൽ ആധുനിക വ്യവസായം കൊണ്ടുവരണമെന്നും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top