02 May Thursday

കോടിയേരിക്ക്‌ കൊല്ലവുമായി 
ഊഷ്‌മള ബന്ധം

സ്വന്തം ലേഖകൻUpdated: Sunday Oct 2, 2022

സിപിഐ എം കൊല്ലം ജില്ലാസമ്മേളനവേദിയിൽ കോടിയേരി ബാലകൃഷ്ണനൊപ്പം മന്ത്രി കെ എൻ ബാലഗോപാൽ (ഫയൽചിത്രം)

കൊല്ലം
ശനിയാഴ്‌ച അന്തരിച്ച സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‌ ജില്ലയുമായുള്ളത്‌ ഊഷ്‌മള ബന്ധം. ജില്ലയിൽ അദ്ദേഹം അവസാനമായി പങ്കെടുത്തത്‌ 2021 ഡിസംബർ 31 മുതൽ 2022 ജനുവരി മൂന്നുവരെ കൊട്ടാരക്കരയിൽ നടന്ന  സിപിഐ എം ജില്ലാ സമ്മേളനത്തിലാണ്‌.  മൂന്നുദിവസവും സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുത്തു. പൊതുസമ്മേളനം  ഉദ്‌ഘാടനംചെയ്‌തതും കോടിയേരി ബാലകൃഷ്‌ണനായിരുന്നു. പ്രളയകാലത്ത്‌ റാന്നിയിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും രക്ഷാപ്രവർത്തനം നടത്തിയ കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ തങ്കശ്ശേരിയിൽ 2018 ആഗസ്‌തിൽ നടന്ന മഹാസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ടൂറിസം മന്ത്രി ആയിരിക്കെ ജില്ലയുടെ വികസനത്തിന്‌ വലിയ ഇടപെടൽ നടത്തി. ചടയമംഗലം ജടായുപ്പാറ ടൂറിസം പദ്ധതിക്ക്‌ അടിത്തറപാകിയതും അംഗീകാരം നൽകിയതും കോടിയേരിയാണ്‌. ജില്ലയിലെ മുതിർന്ന പാർടി നേതാക്കളുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top