കൊല്ലം
ബിഎസ്എൻഎല്ലിന് ഉടൻ 4ജി, 5ജി സേവനം ആരംഭിക്കുക,ശമ്പള പരിഷ്കരണം നടപ്പാക്കുക,പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിഎസ്എൻഎല്ലിലെ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിനുമുന്നിൽ മനുഷ്യ ചങ്ങല തീർത്തു.
യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
എൻഎഫ്ടിഇ ജില്ലാ സെക്രട്ടറി എസ് കൃഷ്ണകുമാർ അധ്യക്ഷനായി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാസെക്രട്ടറി
ഡി അഭിലാഷ് സ്വാഗതംപറഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എൻ ജ്യോതിലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.
എഐബിഡിപിഎ ജില്ലാ സെക്രട്ടറി കെ സുകുമാരൻ നായർ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി രമണൻ,എഐബിഡിപിഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം ഡി രാജൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ മഹേശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..