12 July Saturday

ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചു: 
തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ഓട്ടോ കത്തിയ നിലയിൽ

കുന്നിക്കോട് 
വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ച നിലയിൽ. മേലില പുനവിള വീട്ടിൽ പ്രമോദിന്റെ  ഓട്ടോയാണ് ഭാഗികമായി കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടിന് വീട്ടുമുറ്റത്ത് തീഉയരുന്നത് കണ്ട  ബന്ധുവാണ് വിവരമറിയിച്ചത്‌. ഓട്ടോയ്‌ക്ക് തീയിട്ടതാണെന്ന പരാതിയിൽ കുന്നിക്കോട് പൊലീസ്‌ അന്വഷണം തുടങ്ങി. പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത്  പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച്‌ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ചെങ്ങമനാട് ജങ്‌ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പി ജി സജികുമാർ ഉദ്ഘാടനംചെയ്തു.  ഏരിയ സെക്രട്ടറി പൊടിമോൻ അധ്യക്ഷനായി. എസ് തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. താരാ സജികുമാർ, സി കെ ബാലചന്ദ്രൻ, വി ആർ ജ്യോതി, ആർ ഗോപിക, മനോജ് ബാലകൃഷ്ണൻ, ഗിരീഷ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top