19 December Friday

കൊല്ലത്ത്‌ ആധുനിക മ്യൂസിയം 
നിർമിക്കും: ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
കൊല്ലം
കൊല്ലത്ത്‌ ആധുനിക മ്യൂസിയം നിർമിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊല്ലം മഹോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പീരങ്കി മൈതാനത്ത്‌ കല്ലുമാല സമര സ്‌ക്വയറും നിർമിക്കുന്നു്. കൊല്ലം തുറമുഖവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച്‌ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. ചരക്കുകപ്പൽ സർവീസ്‌ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിലും മുന്നേറ്റമുണ്ടാക്കാൻ കഴിയും. കൊല്ലം മീറ്റർ കമ്പനിയിൽ ആയിരത്തിലധികം പേർക്ക്‌ തൊഴിൽ നൽകാവുന്ന തരത്തിലുള്ള പുതിയ പ്ലാന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ നിരവധി പ്രത്യേകതകൾ ജില്ലയ്ക്കുണ്ട്‌. ഏറ്റവും കൂടുതൽ ശുദ്ധജല തടാകങ്ങൾ ജില്ലയിലാണ്‌. ഇത്തരം സാഹചര്യങ്ങൾകൊണ്ടായിരിക്കാം ചരിത്രത്തിൽ സവിശേഷ സ്ഥാനം കൊല്ലത്തിനുണ്ടായിരുന്നത്‌. പരമ്പരാഗത വ്യവസായത്തിനു നല്ല പ്രാധാന്യം നൽകിയ പ്രദേശമാണ്‌ കൊല്ലം. 
കൊല്ലത്തിന്റെ വികസനത്തിന്‌ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായ പിന്തുണ ആവശ്യമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top