18 December Thursday

മലയോരമേഖലയിൽ ​ഗതാ​ഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
കൊല്ലം
ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഓറഞ്ച് അലർട്ടുള്ള തീയതികളിൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ നിയന്ത്രിക്കും. അടിയന്തരാവശ്യങ്ങൾക്കല്ലാതെ യാത്ര അനുവദിക്കില്ല. ജലാശയങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടി ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർമാർ സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു.   
ജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണം. പ്രളയമേഖലയിലും മണ്ണിടിച്ചിൽ മേഖലയിലുമുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം. ബീച്ചുകളിൽ ഇറങ്ങാൻ പാടില്ല. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 
അടിയന്തര സഹായത്തിന് ടോൾഫ്രീ നമ്പരിൽ വിളിക്കാം–- 1077.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top